ആധാറും മൊബൈൽ നംബറും ആയി ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കുക

സുപ്രീം കോടതി ഉത്തരവ് പ്രകാരം 2018 ഫെബ്രുവരി 6 നു മുൻപായി രാജ്യത്തെ എല്ലാ മൊബൈൽ ഫോൺ ഉപഭോക്താക്കളും മൊബൈൽ നംബര് ആധാറും ആയി ബന്ധിപ്പിച്ചിരിക്കണം.ഇത് സംബന്ധിച്ച അറിയിപ്പുകൾ എല്ലാ മൊബൈൽ നെറ്വർക്കും മെസ്സേജ് ആയും കോളുകൾ ആയും പരസ്യങ്ങളിലൂടെയും എല്ലാ കസ്റ്റമേഴ്സിനെയും അറിയിച്ചുകൊണ്ടിരിക്കുന്നു.നല്ലൊരു ശതമാനം ഉപഭോക്താക്കളും ഇതിനോടകം തന്നെ ആധാർ മൊബൈൽ നമ്പറും ആയി ബന്ധിപ്പിച്ചു കഴിഞ്ഞു.

>ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ സ്വയം തിരിച്ചറിയാം?

വ്യാജ സിംകാർഡ് ദുരുപയോഗം തടയാൻ ആണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഇങ്ങനൊരു നീക്കം.രാജ്യത്ത് നിരവധി സിംകാർഡുകൾ വ്യാജ അഡ്രസ്സിൽ എടുത്തു പല ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നു.സിം കാർഡ് ആധാർ ഉപയോഗിച്ച് ബിയോമെട്രിക് സംവിധാനം ഉപയോഗിച്ച് വെരിഫൈ ചെയ്യന്നത് വഴി വ്യാജ അഡ്ഡ്രസ്സിൽ ഉള്ള സിം കാർഡുകൾ കട്ടാക്കുവാൻ സാധിക്കും.നിലവിൽ ഈ സേവനം തികച്ചും സൗജന്യമാണ്.എന്നാൽ ചില മൊബൈൽ ഷോപ് ഉടമകൾ ഇതിനായി ചാർജ് ഈടാക്കുന്നുണ്ട്.

എന്നാൽ ഈ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഇടപെടാൻ കഴിയില്ല എന്ന് കോടതി വ്യ്കതമാക്കിയായതോടെ ഫെബ്രുവരി 6 നു മുൻപ് ആധാറുമായി ലിങ്ക് ചെയ്തില്ല എങ്കിൽ മൊബൈൽ നമ്പർ വിച്ഛേദിക്കപ്പെടും.പല മൊബൈൽ നെറ്റ് വർക്കുകളും ഇതിനോടകം തന്നെ ലിങ്ക് ചെയ്യാത്ത മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുവാൻ തുടങ്ങിയിട്ടുണ്ട്.

മിയ ഖലീഫയ്ക്ക് പകരം സണ്ണി ലിയോൺ

വയോധികരുടെ ഫിംഗർ പ്രിന്റ് തേയിമാനം സംഭവിച്ചതിനാൽ അവർക്ക് ആധാറും മൊബൈൽ നമ്പറും ആയി ബന്ധിപ്പിക്കുവാൻ സാധിക്കാത്ത അവസ്ഥ നിലവിൽ ഉണ്ട്.അതിനു പരിഹാരമായി ഡിസംബർ മുതൽ OTP സേവനം ഉപയോഗപ്പെടുത്തി ആധാറും ആയി ലിങ്ക് ചെയ്യുവാൻ ഉള്ള സൗകര്യം വരുന്നതായി അറിയിപ്പ് ലഭിച്ചു.