ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ സ്വയം തിരിച്ചറിയാം?

ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ സ്വയം തിരിച്ചറിയാം?
കാന്‍സര്‍ കഴിഞ്ഞാല്‍ ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പേടിക്കുന്ന ഒരു അസുഖം ആണ് ഹാര്‍ട്ട് അറ്റാക്ക്‌. ഹാര്‍ട്ട്‌അറ്റാക്ക് വന്നാല്‍ പെട്ടന്ന് മരണപ്പെടും എന്നുള്ള പേടി ആണ് അതിനു കാരണം.
ഹാര്‍ട്ട്അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍ എന്തോക്കെ ആണ് എന്ന് നമുക്ക് നോക്കാം. ഹൃദയം നമ്മുടെ നെഞ്ചിന്‍റെ ഇടത് വശത്താണ് എങ്കിലും, ഹാര്‍ട്ട്അറ്റാക്ക് വരുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് നെഞ്ചിന്‍റെ ഏകദേശം നടുഭാഗത്തായി ആയിരിക്കും. വേദനയോടൊപ്പം തന്നെ നെഞ്ചില്‍ അതെഭാഗത്തായി കുറച്ചു ഭാരം എടുത്തു വച്ച പോലെ ഉള്ള തോന്നലും ഉണ്ടാകും. അതോടൊപ്പം തന്നെ ആ വേദന നെഞ്ചില്‍ നിന്ന് മുകളിലേക്ക് കഴുത്തിലേക്കും താടിയെല്ലിന്‍റെ അടിയിലെക്കും പകരുന്നതായി തോന്നാം. അല്ലെങ്കില്‍ തോളെല്ലിലേക്കോ ഇടത് കയ്യുടെ ഉള്ളം കയ്യിലേക്കോ ആ വേദന പടരുന്നതായോ തോന്നുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ അത് ഹാര്‍ട്ട്അറ്റാക്ക് ആയിരിക്കാന്‍ സാധ്യത ഉണ്ട്.
നെഞ്ചില്‍ ഉണ്ടാകുന്ന എല്ലാ വേദനകളും ഹാര്‍ട്ട്അറ്റാക്ക് മൂലം ആണ് എന്ന് കരുതി പലരും അനാവശ്യമായി പരിഭ്രാന്തര്‍ ആകാറുണ്ട്. നീരിറക്കം, നുമോണിയ, ചുമ, നെഞ്ചഎരിച്ചില്‍ എന്നിവ മൂലവും നെഞ്ചില്‍ വേദന ഉണ്ടാകാം. പലരും ഹാര്‍ട്ട്അറ്റാക്ക് വരുമ്പോള്‍ അത് ഗ്യാസ്ട്രബിള്‍ ആയിരിക്കും എന്ന് കരുതി ചികിത്സ തേടാതിരിക്കാറുണ്ട്. അത് പോലെ തന്നെ ഗ്യാസ്ട്രബിള്‍ മൂലമുള്ള വേദന വരുമ്പോള്‍ അത് ഹാര്‍ട്ട്അറ്റാക്ക് ആണോ എന്ന് സംശയിച്ച് പരിഭ്രാന്തരാകാറും ഉണ്ട്. ഗ്യാസ്ട്രബിളിന്‍റെ വേദന ആണെങ്കില്‍ ഏമ്പക്കം പോയാലോ, അല്ലെങ്കില്‍ വേദന തോന്നുന്നടത്ത് ചെറുതായി അമര്‍ത്തിയാലോ ആശ്വാസം വരുന്നതായി തോന്നാം. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് ആണ് എങ്കില്‍ ചെറിയ എരിച്ചിലോട് കൂടിയ ഒരു വേദന ആകും തോന്നുന്നത്. കൂടാതെ ഹാര്‍ട്ട് അറ്റാക്ക് മൂലമുണ്ടാകുന്ന വേദന നെഞ്ചിന്‍റെ മധ്യഭാഗത്തായി മാറാതെ തന്നെ 8 മുതല്‍ 30 മിനിറ്റ് വരെ തുടരാം. വേദനയോടൊപ്പം തന്നെ പെട്ടന്ന് കുഴഞ്ഞു പോകുന്നതായോ, ഒരുപാട് വിയര്‍പ്പ് അനുഭവപ്പെടുകയോ ചെയ്യാം.
നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ തോന്നുന്ന പതിവില്ലാത്ത കിതപ്പ്, അല്ലെങ്കില്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്ന സമയത്ത് വരുന്ന കിതപ്പൊ ശ്വാസം മുട്ടലോ, ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണം ആണോ എന്ന് സംശയിക്കണം. യാതൊരു ശ്വാസം മുട്ടലും ഇല്ലാത്ത ഒരാള്‍ക്ക് പെട്ടന്ന് ശ്വാസംമുട്ടല്‍ വരുന്നത് (വേദന ഒന്നും കൂടാതെ) ചിലപ്പോള്‍ ഹാര്‍ട്ട്അറ്റാക്കിന്റെ ലക്ഷണം ആകാം.
യാതൊരു ലക്ഷണവും കൂടാതെയും ഹാര്‍ട്ട്അറ്റാക്ക് വരാം. ഒന്നോ രണ്ടോ തവണ മൈനര്‍ അറ്റാകുകള്‍ വന്ന ആളുകള്‍ക്ക് അടുത്ത മേജര്‍ അറ്റാക്ക് വരുമ്പോള്‍ അതിന്‍റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കാണിക്കില്ല. ഷുഗര്‍ രോഗികള്‍ക്കും, സ്ഥിരമായി കിടപ്പായിപ്പോയ രോഗികള്‍ക്കും, സ്ഥിരമായി കിടപ്പായിപ്പോയ പ്രായം കൂടിയ ആളുകള്‍ക്കും ഹാര്‍ട്ട്അറ്റാക്ക് ലക്ഷണങ്ങള്‍ കൂടാതെ വരാന്‍ സാധ്യത ഉണ്ട്.
Note:നെഞ്ചില്‍ ഉണ്ടാകുന്ന എല്ലാ വേദനകളും ഹാര്‍ട്ട്അറ്റാക്ക് മൂലം ആകണം എന്നില്ല, എന്നിരുന്നാലും നെഞ്ചില്‍ വരുന്ന ഏതൊരു വേദനയും ആദ്യം ഹാര്‍ട്ട്അറ്റാക്ക് അല്ല എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം മറ്റു രോഗങ്ങള്‍ക്ക് ഉള്ള ചികിത്സ തേടുവാന്‍.