മഞ്ഞും മഴയുംകൊണ്ടൊരു മൺസൂൺ യാത്ര.. B Moh’d Ashraf എഴുതുന്നു.

ഈ ചൂടത്തു ഇപ്പോ എവിടെനിന്നും കിട്ടാനാ മഞ്ഞും മഴയും…. മൺസൂൺ കാലമായിട്ടു മഴപോയിട്ടു ഒരു തുള്ളി വെള്ളംപോലും വീഴുന്നില്ലല്ലോ… 😪😪
എന്തായാലും ഞങ്ങൾ തോറ്റു കൊടുക്കാൻ ഒട്ടും തയ്യാറല്ല എന്ന ദൃഢ നിച്ഛയത്തിൽ മുപ്പതോളം പേർ അടങ്ങുന്ന ടീം യാത്ര ആരംഭിച്ചു….. കിഴക്കിന്റെ വെനീസിൽ നിന്നും പ്രഭാത സൂര്യനെ വരവേറ്റു നിറഞ്ഞ മനസ്സോടെയും ഒരേ ലക്ഷ്യത്തോടെയും ബുള്ളറ്റിന്റെ കുടു കുടു ശബ്ദത്തിൽ നിര നിരയായി യാത്ര ആരംഭിച്ചു…
ഞങ്ങ ഇങ്ങു ജില്ല അതിർത്തി (നൂറനാട് )യിൽ ആയതിനാൽ കോട്ടയം ഏറ്റുമാനൂരിൽ ടീമ്സിനെ വെയിറ്റ് ചെയ്യാമെന്ന് കരുതി…അല്ലേൽ ദൂരം കുറെ അധികം ഓടേണ്ടിവരും…
ആലപ്പുഴ സഞ്ചാരി ടീമിന്റെ കൂടെ മഴയും മഞ്ഞും എന്ന് കേട്ടപാതി കയ്യും കാലും പിടിച്ചു സീറ്റ്‌ ഒപ്പിച്ചതാണ്…. ഇനിപ്പോ ഇത്തിരി ദൂരമായാൽ തന്നെ എന്താണിപ്പോ… അങ്ങ് ഓടും അല്ല പിന്നെ.. 😊😊
നിലവിൽ യാത്ര time ഒക്കെ പറഞ്ഞെങ്കിലും ഞാനും നമ്മുടെ രണ്ടുമൂന്നു ചങ്കും ഇത്തിരി നേരത്തെ ഏറ്റുമാനൂരിൽ സ്ഥാനം പിടിച്ചു..ചെറുതായി ഒരു സുലൈമാനിയും വിട്ടിട്ടു അങ്ങനെ നിൽപ്പാണ്…. ആ നിൽപ്പ് ഇത്തിരി കടുത്തുപോയിന്നു പറയാതിരിക്കാൻ വയ്യ….. 😪😪
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും എന്ന മട്ടിൽ നുമ്മ ടീം എത്തിയിരിക്കുന്നു….. 😍😍എവിടെ മഴ… എവിടെ മഞ്ഞു എന്നൊക്കെ ചോദിക്കണമെന്ന് മനസ്സിൽ ഉണ്ടാരുന്നെങ്കിലും ടീമ്സിനെ മുന്നിൽ കണ്ടപ്പോൾ എല്ലാം ആവിയായി പോയി..😍😍 പിന്നെ മുൻകാല ട്രിപ്പിങ്ങിൽ ദോസ്തായവരെ കൂടെ കണ്ടപ്പോൾ പിന്നെ പറയണോ …. ആവേശം ഇരട്ടി…. അതു അങ്ങനാണെല്ലോ….പുതിയ യാത്ര പുതിയ കൂട്ടുകാർ… പിന്നെ കൂടെ പഴയതുകൂടെ ആയാൽ സംഭവം പൊളി….😘💕😍
ഞങ്ങൾ മൂന്നുപേർ കാറിൽ പുറകിനു വിട്ടോളാം…. നിങ്ങൾ വണ്ടിയെടുത്തോ എന്ന് ഞാനും…. അങ്ങനെ ടീമ്സിന്റെ എണ്ണം തികച്ചും, അക്ഷര നഗരിയെ പിന്നിലാക്കി ഞങ്ങൾ മുന്നിലേക്ക്‌ കുതിച്ചുകൊണ്ടിരുന്നു….. ഇടയ്ക്കു ചില വഴികൾ തെറ്റിക്കേറിയപ്പോൾ ടീം അംഗങ്ങൾ ഓരോരുത്തരും ട്രാഫിക് കണ്ട്രോൾ ഏറ്റെടുത്തു യാത്രയുടെ എല്ലാതടസങ്ങളും നീക്കികൊണ്ടേ ഇരുന്നു…. ടീം എന്നാൽ ഇങ്ങനെ എന്ന് വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു….👍👍അയ്യമ്പാറയാണ് ആദ്യം ലക്ഷ്യം….. കുന്നും മലകളും താണ്ടി അയ്യമ്പാറയിൽ എത്തി…. ഒടുക്കത്തെ വ്യൂ… പണ്ടാരം എവിടെ നോക്കിയാലും കിടുക്കാച്ചി ഫ്രെയിം… ഒന്നും നോക്കിയില്ല ചറപറാ ക്ലിക്ക്….👍👍
പടച്ചോനെ…. ഹെന്തായത് ….🙄ഹൽവയുടെ മണം😜….ആരോ ഹൽവ പീസ് ആക്കുന്നു….😋😋കുറ്റം പറയരുതല്ലോ സൂപ്പർ… ആരു കൊണ്ടുവന്നാലും നന്ദിയുണ്ട് കേട്ടോ….😘
വീണ്ടും എവിടെ മഞ്ഞു….?? എന്നുചോദിച്ചപ്പോൾ തന്നെ ആരോ ചൂണ്ടി കാണിച്ചു… ദോ ആ നിൽക്കുന്ന മല കണ്ടോ അവിടെ പോയാൽ നിങ്ങ പറഞ്ഞ സാധനം കിട്ടുമെന്ന്…. 🙄🙄
എങ്കിൽ വണ്ടിയെടു മച്ചാനെ പോയിട്ട് തന്നെ കാര്യം…
അങ്ങനെ ആ മല തന്നെ ലക്ഷ്യമാക്കി നീങ്ങി…. അതെ അതു തന്നെ സാക്ഷാൽ #ഇല്ലിക്കൽ_കല്ല്… കുത്തനെ ഉള്ള കയറ്റത്തിലൂടെ ഈരാറ്റുപേട്ട ടൗണിൽ നിന്നും മാമല മുകളിലേക്കു ടീംസ് വരി വരിയായി നീങ്ങികൊണ്ടേയിരുന്നു….. ഉയരങ്ങളിൽ കേറും തോറും മഞ്ഞിന്റെ അംശങ്ങൾ കാണുവാൻ തുടങ്ങി…. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും, ആഗ്രഹിച്ചത് കിട്ടുമ്പോളുള്ള ആഹ്ലാദങ്ങളും കൂടി കൂടി വന്നു…. എന്റെ മാത്രമല്ലോട്ടോ… എല്ലാവരുടെയും….. 💕👍👍
ഇല്ലിക്കൽ കല്ല് ബേസ് പോയിന്റിൽ എല്ലാവരും ഏകദേശം ഉച്ചക്ക് ഒന്നരയോടെ എത്തി…. താഴെ നിന്നും മുകളിലേക്കു കുറച്ചു നടന്നു വേണം കയറാം….എന്നിരുന്നാലും ജീപ്പിന്റെ സഹായം ഉള്ളതുകൊണ്ട് നടക്കുവാൻ എന്നുള്ളത് തീരുമാനം മാറ്റിനിറുത്തി ജീപ്പിൽ സ്ഥാനം പിടിച്ചു….. അങ്ങനെ ഇല്ലിക്കൽ കല്ലിന്റെ മനോഹാരിതയിലേക്കു ഞങ്ങൾ അടുത്തുകൊണ്ടിരുന്നു…ശെരിക്കും മനോഹരം തന്നെ….പ്രകൃതിയുടെ മനോഹാരിതയിൽ നമ്മൾ ലയിക്കുക തന്നെ ചെയ്യും… നല്ല കോടമഞ്ഞു.. ഇടയ്ക്കു ചെറിയ മഴചാറ്റലും..പക്ഷേ വിചാരിച്ചതും ആഗ്രഹിച്ചതും പോലെ പെയ്തില്ല…😪😪ശെരിക്കും അതിശയം തന്നെ എന്നുവേണം പറയാൻ… ഇടയ്ക്കു കോട മാറുമ്പോൾ ഇല്ലിക്കൽ കല്ലിന്റെ മനോഹാരിത ആസ്വദിക്കാം.. 👍👍…..ഫോട്ടോയെടുപ്പും അല്പം തമാശകളുമായി അവിടെ കുറച്ചു സമയം ചിലവിട്ടപ്പോൾ ഉൾവിളി എന്ന കണക്കിൽ വിശപ്പിന്റെ വിളി എത്തിയിരുക്കുന്നു…. അതിനു മാത്രം ഒരു കുറവുമില്ല…. അതങ്ങനാണെല്ലോ
…. ടീമേ… എവിടെ ഫുഡ്…..ഫുഡ് ഓർഡർ എടുത്ത ആളെവിടെ…. ഇവിടെ കമോൺ ….എന്നൊക്കെ ആരവങ്ങൾ ഉയർന്നെങ്കിലും താഴെ ഇറങ്ങി പോകുന്ന വഴിയിലെ ഹോട്ടലിൽ പറഞ്ഞിട്ടുണ്ടെന്നുള്ള അശരീരി കൂടി വന്നപ്പോൾ അല്പം സമാധാനം….. 😋😋

അങ്ങനെ വയറു നിറയെ കണ്ണികണ്ടതൊക്കെ കുത്തിക്കേറ്റി അടുത്ത ഡെസ്റ്റിനേഷൻ പോയിന്റ് ലക്ഷ്യമാക്കി നീങ്ങി…#കട്ടിക്കയം വെള്ളച്ചാട്ടം…. തപ്പിതടഞ്ഞു അവിടെ എത്തിപ്പെട്ടെങ്കിലും സംഭവം കിടിലം….മ്യാരക വ്യൂ…😘വെള്ളചാട്ടം കണ്ടാൽ പിന്നെ പറയണോ…. വിസ്തരിച്ചൊരു മുങ്ങിക്കുളിയും അങ്ങ് പാസ്സാക്കി ….വെള്ളം കണ്ടപ്പോ ഇറങ്ങാൻ നല്ല സുഖം… പക്ഷെ കേറാൻ നന്നേ പണിപ്പെട്ടു …. പടിക്കെട്ടുകൾ ഇറങ്ങി കുറെ താഴത്തേക്കാണ് ഈ വെള്ളച്ചാട്ടം….എങ്കിലും തെറ്റില്ല… കുളി ഉഷാറാക്കി…. കൂടെ എല്ലാചങ്കുകളും… കുറെ നേരം കൂടി അവിടെ ചിലവഴിക്കാൻ തോന്നിയെങ്കിലും അഡ്മിൻ പാനലിന്റെ നിർദേശം എത്തി… സമയം കൂടുതലായി കേറിക്കോ എന്നും… വളരെ നിരാശയോടെ കേറിയെങ്കിലും ആ വെള്ളത്തിൽ നിന്നും കേറുവാൻ മനസ്സുവന്നതേ ഇല്ല എന്നുവേണം പറയാൻ… അത്രക്കും സൂപ്പറാണ്…..

ഇനിയാണ് കൂടെ കൂടിയ നമ്മുടെ ചെങ്ങായിമാരെ പെരുത്തു പരിചയപ്പെടൽ… അങ്ങനെ എല്ലാവരും ഒരു പാറമേൽ കൂടിയിട്ട് ഒരറ്റത്തുന്നുനിന്നും തുടങ്ങി…. ഓരോരുത്തരും പേരും നാളുമൊക്കെ പറഞ്ഞു വളരെ രസകരമായ രീതിയിൽ അനുഭവങ്ങളും പറഞ്ഞു രംഗം കൊഴുപ്പിച്ചു…ഇടയ്ക്കു ട്രോളുകളും കൂടി ആയപ്പോൾ പിന്നെ ഊഹിച്ചോളൂ….. ഒടുവിൽ എല്ലാ ഇവന്റ് വയിന്റപ്പ് വേളയിൽ എന്നപോലെ എല്ലാവരുടെയും മുഖത്തുള്ള വിഷമം ഇത്തവണയും അതേപടി തന്നെ….പെട്ടന്ന് കിട്ടിയ സൗഹൃദത്തിൽ എല്ലാം മതിമറന്നപ്പോൾ തിരച്ചീല പെട്ടന്ന് വീഴുമെന്നോർത്തതേയില്ല….😪😪 എല്ലാവരും ഒന്നിച്ചു ഗ്രൂപ്പ് ഫോട്ടോയെടുത്തു തിരികെ കൂരകളിലേക്കു…. മനസ്സിൽ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമകളുമായി…..