മംഗളാദേവി ട്രെക്കിങ് ഭാഗം 2

ഗേറ്റ് തുറന്നു കുറച്ചു നടന്നു നീങ്ങിയപ്പോൾ തന്നെ ചെക്കിങ്ങിനായി ഒരു കൂട്ടം പോലീസുകാർ നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും ബാഗ് പരിശോധിച്ച് വനത്തിലേക്ക് കയറ്റാൻ പാടില്ലാത്തവ അവിടെ ഉപേക്ഷിക്കാൻ പറഞ്ഞു. അതിനു ശേഷം ബോംബ് സ്‌ക്വാഡിന്റെ മെറ്റൽ ഡിറ്റക്ടറിൽ കൂടി കടന്നു പോകേണ്ടതുമുണ്ട്. ഏകദേശം 14 കിലോമീറ്റർ ഉണ്ട് ഇനി മംഗളാദേവിയിലേക്ക്. ഇരു വശവും ഇടതൂർന്നു നിൽക്കുന്ന വൃക്ഷ ലതാദികൾക് ഇടയിലൂടെയുള്ള കാനന പാതയിലൂടെ ആയിരുന്നു കുടുതലും യാത്ര ചെയ്തത്.

ഫോട്ടോ എടുത്തും പരസ്പരം കളിയാക്കിയും 3കിലോമീറ്റർ പോയത് അറിഞ്ഞേ ഇല്ല(കളിയാക്കലിനു കൂടുതൽ ഇരയായതും ഞാൻ തന്നെ ആണ് ).

ജീപ്പ് പോവുമ്പോൾ ഉള്ള പൊടി ശല്യം ഒഴിച്ചാൽ വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. ഒരു 4കിലോമീറ്റർ ആയപ്പൊളേക്കും രാവിലത്തെ ഭക്ഷണം (ബിസ്കറ്റും വെള്ളവും ) കഴിച്ചു. കുറച്ചു നേരം ഇരുന്നു, 10 മിനിറ്റ് റെസ്റ്റിനു ശേഷം പിന്നയും നടക്കാൻ തുടങ്ങി. ആദ്യത്തെ 8കിലോമീറ്റർ എങ്ങനെയൊക്കെയോ നടന്നു എത്തിച്ചു. പലപ്രാവശ്യം തിരിച്ചു പോയാലോ എന്നു ചിന്തിച്ചു. കുടയുള്ള സാധനങ്ങൾ ഉണ്ടോ വിടുന്നു. ഷമീറിന്റെ വക മോട്ടിവേഷൻ സ്പീച് തന്നെ ഉണ്ടാരുന്നു. ഇവരാണെങ്കിൽ കണ്ണിൽ കണ്ടത് മുഴുവൻ ഫോട്ടോ എടുത്ത് തീരാതെ വരികയുമില്ല.
പിന്നെയുള്ള 2 കിലോമീറ്റർ വലിയ കേറ്റം ഒന്നുമുണ്ടായിരുന്നില്ല എന്നാൽ നിരപ്പായ സ്ഥലവും അല്ലായിരുന്നു. അതും എങ്ങനെയൊക്കെയോ കയറി. ഈ വരുന്ന വഴിയിലൊക്കെ അവിടിവിടെയായി പോലീസുകാർ നിലയുറപ്പിച്ചട്ടുണ്ട്. ദാഹമകറ്റാൻ ഇടയ്ക്കിടെ കുടിവെള്ളവും സജീകരിച്ചട്ടുണ്ട്.
കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുണ്ട് മല കയറാൻ.
ഇടയ്ക്കിടെ മഞ്ഞയുടുത്തു താലവും എടുത്തു വരുന്ന കുറച്ചു പേരെ കാണാൻ ഇടയായി. ജീപ്പുകൾ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടേയിരുന്നു. പോലീസ് തുടങ്ങി സിവിൽ സപ്ലൈസ് വരെ ഉണ്ടായിരുന്നു.

അവസാനത്തെ 4കിലോമീറ്റർ ഓര്മിപ്പിക്കല്ലേ പൊന്നെ .
ഇപ്പോ തീരും ഇപ്പൊ തീരും എന്നു വിചാരിച്ചിട്ട് എവിടാ തീരാൻ.
ഒരു വളവു കഴിയുമ്പോ അടുത്തത് ഓഹ് അതും കൂടിയേ കാണു എന്നു വിചാരിക്കുമ്പോ അടുത്തത്, അങ്ങനെ അവസാനം വളവുകൾ ഒക്കെ തീർന്നു. ഇപ്പോ എത്തും എന്നു ആശ്വസിച്ചപ്പോൾ അടുത്ത് കൂടി നടന്നു വരുന്ന ചേട്ടൻ പറയുവാ ഇനി ആ കാണുന്ന കുന്നും കൂടെ കേറിയ മതീന്ന്.

ശുഭം

അവിടുന്ന് താഴേക്ക് എടുത്ത് ചാടിയ മതീന്ന് ആയിപോയി.

മുകളിലേക്ക് നോക്കിയപ്പോൾ ഉറുമ്പ് നീങ്ങുന്ന പോലെ എന്തോ അനങ്ങുന്നു
അപ്പോളാണ് കെട്ടിയോൻ പറഞ്ഞത് ഓർമയിൽ വന്നത്.

അതും കൂടി കേറുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റുന്നുണ്ടാരുന്നില്ല.
അവന്മാരുണ്ടോ വിടുന്നു എന്നേം കൊണ്ടേ പോവൂ. അങ്ങനെ ആ കുന്നുകൾ ഓരോന്നായി കയറാൻ തുടങ്ങി. കേറുംതോറും കുന്നു വലുതാകുവാണോ എന്നൊരു തോന്നൽ ഇല്ലാതിരുന്നില്ല. രണ്ടു കുന്നുകൾ കയറി കഴിഞ്ഞപ്പോ കൂടെ ഉണ്ടാരുന്ന ബിനോയിയെ കാണുന്നില്ല. മുകളിൽ കാണും എന്നു വെച്ച് പിന്നേം കേറി. അവിടേയും കണ്ടില്ല നെറ്റ്‌വർക്ക് ഇല്ലാത്ത കൊണ്ട് ഫോണിലും വിളിക്കാൻ പറ്റില്ല. ഇനി ഒരു കുന്നും കൂടെ കയറിയാൽ മംഗളാദേവി എത്തി. അവിടെ വെച്ച് നെറ്റ്‌വർക്ക് കിട്ടി ബിനോയിയെ വിളിച്ചപ്പോ കേറി പോര് മുകളിൽ ഉണ്ടെന്നു പറഞ്ഞു. അപ്പോഴാ ആശ്വാസം ആയതു.(ഇനി ഇവനെങ്ങാനും തെന്നി താഴെ വീണൊന്നു പോലും ചിന്തിക്കാതെയിരുന്നില്ല )അവസാനത്തെ ആ കുന്നും കൂടി കയറിയപ്പോ
എന്റെ പൊന്നു സാറെ

വ്യൂ എന്നു പറഞ്ഞാ അടിപൊളി വ്യൂ

താഴേക്ക് നോക്കുമ്പോൾ ക്രഷ് ഓഫ് ക്ലാന്സില് കൃഷി ചെയ്യുന്ന പോലെ ഉണ്ട്. ഒരുവശത്ത് കമ്പം തേനി മുഴുവനായി കാണാം. മറു വശത്തു കുമളി ടൗണും.
പുരാതന തമിളക രാജാവായിരുന്ന ചേരൻ ചെങ്കുട്ടുവരൻ ആണ് 2000വർഷം പഴക്കമുള്ള ഈ ക്ഷേത്രം നിർമ്മിച്ചത്.

കയറിയില്ലാരുന്നെങ്കിൽ വൻ നഷ്ടം ആയേനെ. അവിടുന്ന് നിരപ്പായ വഴിയിൽ കൂടി കുറച്ചു ദൂരം കൂടി നടന്നാലേ മംഗളാദേവി എത്തു.
അങ്ങനെ നടന്നു മംഗളാദേവി എത്തി അവിടെ വെച്ച് കാണാതെ പോയ ഉണ്ണിയെ കണ്ടു കിട്ടി.

അവിടെ രണ്ടു ട്രാക്ടറിലായി തക്കാളിച്ചോറും പായസവും കൊടുക്കുന്നുണ്ടാരുന്നു. ഒന്നും നോക്കിയില്ല പോയി വരിയിൽ നിന്ന് ചോറ് വാങ്ങി കഴിച്ചു. കൈ കഴുകി നേരെ ക്ഷേത്രത്തിലേക്ക് പോയി. അങ്ങോട്ടേക്ക് കയറാനും ഒരു വലിയ വരി ഉണ്ടായിരുന്നു അത് കണ്ടപ്പോളേക്കും ഞാൻ തോൽവി സമ്മതിച്ചു അവരോടു പോയ്‌ കയറിയിട്ട് വരാൻ പറഞ്ഞു ഒരു പാറയുടെ പുറത്ത് പോയി റെസ്റ് എടുത്തു. രാവിലെ തൊട്ടുള്ള കഷ്ടപ്പാട് അല്ലെ
പാവം ഞാൻ
തലേന്ന് ഉറങ്ങാത്തത്തിന്റെ നല്ല ക്ഷീണം ഉണ്ടായിരുന്നു.

പെട്ടന്നാണ് മംഗളാദേവിയുടെ അനുഗ്രഹം പോലെ ഒരു മഴ. സാധാരണ നമ്മുടെ നാട്ടിലൊക്കെ ആണ് ഈ സമയം മഴ പെയ്യുന്നതെങ്കിൽ
ഓഹ് നാശം മഴ എന്നാണ് പൊതുവെ പറയുക

പക്ഷെ ഇവിടെ തമിഴ്നാട്ടിലെ ആളുകൾ ഫിസിൽ അടിച്ചു കൊണ്ടാണ് മഴയെ വരവേറ്റത്.
അധികം ശക്തിയായി പെയ്തില്ലങ്കിലും ചൂടിന് ഒരു ആശ്വാസം ആയി.

അപ്പോഴേക്കും മംഗളാദേവിയെ കാണാൻ പോയ മൂന്നുപേരും തിരിച്ചെത്തി.

ഇനി തിരിച്ചു പോക്ക്

എങ്ങനെയാ പോണേ

നടന്നു പോവാൻ ഞാനില്ല എന്നു കേറിയപ്പോളേ പറഞ്ഞിരുന്നു.
ജീപ്പിൽ പോവാനായി കുറെ ജീപ്പിന്റ പുറകെ ഓടി കിട്ടിയില്ല. അവസാനം ഒരെണ്ണം കിട്ടി.ബാക്കിൽ എന്നെ കയറ്റി കെട്ടിയോനും കയറി ബിനോയ്‌ ഡ്രൈവറുടെ കുട ഫ്രണ്ടിൽ കയറി. ഷമീറിന് സീറ്റ്‌ കിട്ടിയില്ല അവസാനം അവനെ പിടിച്ചു ഡോറിന്റ മുകളിൽ ഇരുത്തി. സിനിമയിലൊക്കെ കണ്ടിട്ടില്ലേ സ്റ്റിയറിങ്ങിൽ തുങ്ങി പകുതി വെളിയിലായി ഓടിക്കുന്ന ഡ്രൈവർ,
ശെരിക്കും ബിനോയ്‌ ആണ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നത്. ജീപ്പിൽ കയറി യാത്ര തുടങ്ങിയപ്പോളാ ഇതിലും നല്ലത് നടന്നു വരുന്നത് ആയിരുന്നു എന്നു മനസിലായത്.
അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങിയിടത്ത് കൊണ്ട് തിരിച്ചിറക്കി. തിരിച്ചു വരുന്നതിനും ഒരാൾക്കു 100 വെച്ച് കൊടുക്കണം.

പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കാൻ പറഞ്ഞിടത്ത് കുപ്പിയുടെ ഒരു കൂന തന്നെ ഉണ്ടായിരുന്നു.

കുറച്ചു ബുദ്ധിമുട്ടിയെങ്കിലും മംഗളാദേവി ഒരു നല്ല യാത്രനുഭവം ആണ് നൽകിയത്.