കുമരപർവത ട്രെക്ക്!!

സൽമാൻ ഫേസ്ബുകിൽ സഞ്ചാരി ഗ്രൂപ്പിൽ ഉള്ള അൽത്താഫ് വി. ജെ യുടെ പോസ്റ്റ്‌ ഷെയർ ചെയ്തപ്പോൾ തൊടങ്ങിയ ആഗ്രഹം ആണ് കുമരപർവത കേറണമെന്ന്.. അങ്ങനെ ഒരു ഒരു ബുധനാഴ്ച സൽമാനോട് പോയാലോ എന്ന് ചോധിച്ചപോൾ അവൻ എന്തിനും റെഡി എന്നുള്ള മൈൻഡ്. നേരെ ഷാഹിനും വിളിച്ചു ചോയിച്ചപ്പോ അവനും സെറ്റ്. വ്യാഴാച രാത്രി അങ്ങനെ ട്രെയിൻ കേറാൻ തീരുമാനിച്ചു ബാഗും ജാക്കറ്റും സ്വെയറ്ററും ആവശ്യത്തിനോള്ള രണ്ട് ടി ഷർട്ടും പാന്റും മരുന്നുകളും പവർബാങ്ക് ടെന്റിൽ വിരിക്കാൻ ബെഡ്ഷീറ്റും ഓയിന്റ്മെന്റ്സും അങ്ങനെ കുറച്ചു ആവശ്യം ഉള്ള സാധനങ്ങളും പിന്നെ അവിടെ പോയ്‌ കുക്ക് ചെയ്യാം എന്നുള്ള മൈന്റിൽ ഒരു ചായപാത്രവും സ്പൂണും ചായപൊടിയും അങ്ങനെ കുറച്ചു സാധനങ്ങൾ എടുത്തു സെറ്റ് ആയി. അഖീൽ എന്ന ഫ്രണ്ടിന്റെന് ടെന്റും എടുത്ത് മൂന്ന് ആളും അന്ന് രാത്രി ചാലക്കുടി റെയിൽവേ സ്റ്റേഷൻനിലോട്ട് വിട്ടു.12.50 വരുമെന്ന് പറഞ്ഞ മംഗലാപുരം ട്രെയിൻ എല്ലാ ട്രെയിനും പോലെ തന്നെ ലേറ്റ് തന്നെ. 2.30ക് ട്രെയിൻ വന്നു തിരക്ക് ഇണ്ടായെങ്കിലും ഷൊർണുർ ആയപ്പോ സീറ്റ്‌ കിട്ടി മൂന്ന് ആളും കെടന്നുറങ്ങി. രാവിലെ 11 ആയപ്പോ മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി ആദ്യം കണ്ട ഹോട്ടൽ ഇൽ പോയ്‌ ബിരിയാണി അങ്ങൊട് പൂശി. പിന്നെ കണ്ട ഒരു മിനി സൂപ്പർമാർകെറ്റിൽ കേറി ഈസി കുക്കിങിനായി കപ്പ്‌ നൂഡിൽസും സൂപ്പ് ഉം പിന്നെ ഒരു പാക്കറ്റ് ക്രീം ബൻ ഉം കപ്പലണ്ടിമിട്ടായിയും വാങ്ങി ജ്യോതി റൗണ്ടിൽക് നടന്ന് കൊണ്ടിരുന്നപ്പോ കുറേ ഉമ്മച്ചികുട്ടികളേം മൊഞ്ചത്തികളേം വായ്നോക്കി നടന്നു, തട്ടം പണ്ടേ ഒരു വീക്നെസ് ആണല്ലോ, അതിലുമുപരി അവർ എല്ലാവരും ഒരു ജാടയും ഇല്ലാതെ തിരിച്ചും നല്ല നോട്ടവും ചിരിയും, മംഗലാപുരത്തോട് ഒരു ഒരു പ്രത്യേക ഇഷ്ടം തോന്നിയതും നമ്മടെ നാട്ടിലെ പെൺപിള്ളേരോട് പുച്ഛവും തോന്നിയത് ഒരുമിച്ചാർന്ന്. ജ്യോതി റൗണ്ടിൽ നിന്നും 12 50 ആയപ്പോ ഹാസ്സൻ റൂട്ട് ബസ് കേറി ഉപ്പിനങ്ങാടി ബസ് സ്റ്റാൻഡിൽ 1 50 ഇന് ഇറങ്ങി. കന്നഡ ഭാഷ മനസിലാവാതത് കൊണ്ട് കുറച്ചു ബുദ്ധിമുട്ടി എന്നാലും കുറച്ചു ഹിന്ദിയും ആംഗ്യബാഷയും കാണിച് എല്ലാം മനസിലാക്കി. അവിടെന്ന് 2.30 ആയപ്പോൾ ആണ് കുക്കെ സുബ്രമണ്യക്കുള്ള ബസ്സ് വന്നത്. കേറി റസ്റ്റ്‌ എടുത്തു 4 മണി ആയപ്പോ അവിടെ എത്തി. അമ്പലത്തിന്റെ അടുത്തേക് ചെന്ന് കണ്ടു കഴിഞ്ഞു ഒരു കുപ്പി പെപ്സിയും വാങ്ങി ഒരു പാക്കറ്റ് ഗ്ലുകോസും വാങ്ങി അമ്പലത്തിന്റെ അടുത്തുള്ള എസ്. ബി. അയ് എടിഎം മിന്റെ കൂടെ ഒള്ള ഒരു ചെറിയ വഴിയിലൂടെ നടന്നു. 1 കി. മി ആയപ്പോ ഒരു ചെറിയ ഗേറ്റ് ഫോറെസ്റ്റ് എൻട്രി ബോർഡും കണ്ടു. നല്ല ഏക്സെയ്റ്റ്മെന്റോടുകൂടെ മുന്നാളും കൂടെ 4.30 ആയപ്പോ കേറി തുടങ്ങി. അത്യാവശ്യം കാട് നിറഞ്ഞു കിടക്കുന്നതിലൂടെ ഉള്ള ചെറിയ വഴിയിലൂടെ നടന്നു നീങ്ങി. ആ ട്രെയിലും നോക്കി അത്യാവശ്യം വേഗത്തിൽ നടന്നു. ഒരു അര മണിക്കൂർ നടന്നപ്പോ തന്നെ യാത്രാക്ഷീണം ഉള്ളത്കൊണ്ട് ചെറിയ വയ്യായിക വന്നു തുടങ്ങി. റസ്റ്റ്‌ എടുത്തു ഗ്ലുകോസ്ഉം കഴിച് കുറച്ചു വെള്ളവും കുടിച് വീണ്ടും നടന്നു തുടങ്ങി (ഗ്ലുക്കോസിന്റെ ഉപയോഗം ശെരിക്കും ബോഡിയിൽ അറിഞ്ഞു). മുൻപ് വായിച്ച എല്ലാ ബ്ലോഗിലും വെള്ളം വലിയൊരു ഭാഗം ആണെന്നൊള്ള അറിവ് കിട്ടിയത് കൊണ്ട് 3 ബോട്ടിൽ വെള്ളം 3 ആളുടെ കയ്യിലായിയും ഇണ്ടായിരുന്നു. ഓരോ ഇരിപ്പിലും ഓരോ സിപ് വീതം ആയിരുന്നു കുടിച്ചിരുന്നെ. അപ്പൊ ഇറങ്ങി വന്നിരുന്ന ഒരു പഹയനോട് ബട്ടർമനയിലേക് എന്തോരം ഇണ്ടെന്ന് ചോദിച്ചപ്പോ കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു “മുക്കാൽ ഗണ്ടാ” എന്ന് കേട്ട ഞങ്ങൾ മുക്കാൽ മണിക്കൂർ ആണെന്ന് വിചാരിച്ചു ആശ്വസിച്ചു കേറികൊണ്ടിരുന്നു. ഓരോ അര മണിക്കൂറിലും റസ്റ്റ്‌ എടുത്താണ് പോയത്. 6/6.30 ഒക്കെ ആയതും ഞങ്ങൾ 4-5 കി. മി കേറിയതായി തോന്നി. നേരം ഇരുട്ടി തുടങ്ങി തണുപ്പും കൂടി വയ്യായികയും കൂടി. അത്യാവശ്യം മോളിൽ എത്തിയപ്പോ തന്നെ അടീലെ ടൗണിൽ ലൈറ്റുകൾ വന്ന് തുടങ്ങി അത് കൊണ്ട് നല്ലൊരു വ്യൂ ഉം കിട്ടി. നാട്ടിൽ നിന്ന് ട്രെയിൻ കേറിപോളും ബസിലോക്കെ യാത്ര ചെയ്തപ്പോളും ഫുൾ ടൈം തമ്മിൽ കളിയാക്കികൊണ്ടിരുന്ന ഞങ്ങൾ നിശബ്ദരായി കിതച്ചുകൊണ്ട് കയറി കോണ്ട് ഇരുന്നു. മുക്കാൽ മണിക്കൂർ എന്ന് വിചാരിച്ചു കേറിയ ഞങ്ങൾ 1.30 മണിക്കൂർ ആയിട്ടും എങ്ങും എത്താത്ത പോലെ തോന്നി. നേരം നല്ലോണം ഇരുട്ടി ആരും ഇറങ്ങുന്നതും ഇല്ല കേറുന്നും ഇല്ല എവിടെയും വെളിച്ചവും ഇല്ല ആകെ കാണുന്നത് ദൂരെ താഴെ ടൗണിലെ വെളിച്ചം മാത്രം, ഫോൺ എടുത്ത് നോക്കിയപ്പോൾ റേഞ്ച് ഉം പോയെന്ന് മനസിലാകിയെ. ആ കൊടും കാട്ടിൽ ഒറ്റപെട്ടത് പോലെ തോന്നി. കയ്യിൽ കരുതിയിരുന്ന പോക്കറ്റ് ടോർച് അപ്പൊ ഉപകാരപെട്ടു. എന്നട്ടും കുറെ നേരം കേറിയിട്ടും എത്താതെ പോലെ തോന്നിയ ഞങ്ങൾക് വഴി തെറ്റിയോ എന്നൊരു തോന്നണിൽ വയ്യായിക ഒക്കെ പമ്പ കടന്നു. ആകാംഷയോടെ എല്ലാം മറന്ന് നടന്നു. എങ്ങനെങ്കിലും ബട്ടർമന എത്തണം എന്നുള്ള ലക്ഷ്യത്തിൽ നടന്നു നീങ്ങി. കുത്തനെ ഉള്ള കയറ്റങ്ങൾ മാറി അത്യാവശ്യം നിരപ്പ് ഉള്ള സ്ഥലം ആണെങ്കിലും വഴിയിൽ നിറയെ ചെറുതും വലുതും ആയ കല്ലുകൾ ആയിരുന്നു. ബട്ടർമന എത്തുമെന്നുള്ള പ്രതീക്ഷ വിട്ടു എങ്ങും കൂരിരുട്ട് , പോക്കറ്റ് ടോർചിന്റെ ചെറിയ വെളിച്ചത്തിൽ 3 ആൾക്കും കാണാൻ പറ്റാത്ത അവസ്ഥ ആയി 2 കുപ്പി വെള്ളവും കഴിഞ്ഞു. അപ്പൊ പിന്നെ അടുത്തുള്ള നിരപ്പ് ആയ സ്ഥലത്ത് ടെന്റ് അടിക്കാം എന്ന് പ്ലാൻ ഇട്ടപ്പോൾ ആണ് 1 കി. മി അപ്പുറത് ഒരു ടോർച് വെളിച്ചം കണ്ടത്. സന്തോഷം കൊണ്ട് 3 ആളും വേഗത്തിൽ നടന്നു, ആ ടോർച് വെളിച്ചം കണ്ട സ്ഥലം എത്തണെന് മുന്നേ ഇടതു സൈഡ് ഇൽ താഴെ ആയിട്ട് ഒരു വീട് കണ്ടു. ബട്ടർമന എന്ന ലക്ഷ്യസ്ഥാനം എത്തിയ സന്തോഷത്തിൽ ഓടി ആ കുന്ന് ഇറങ്ങി മനയിൽ 7.50 ആയപ്പോൾ എത്തി 8/10 കി. മി നടനെന്ന് തോന്നണു. ആണുങ്ങളും പെണ്ണുങ്ങളും ആയി ഒരു 10/12 പേര് ഇരുന്ന് ഫുഡ്‌ അടിക്കുന്നത് കണ്ടു. ഭാഷ അറിയാത്തത് കൊണ്ട് അങ്ങൊട് ചാടി കേറി മുട്ടാൻ നിന്നില്ല. ഉള്ളിൽ കേറി നോക്കിയപ്പോ അവിടത്തെ സാമിയും വേറെ 2/3 ആൾക്കാരും ടി. വി കണ്ടുകൊണ്ടിരുന്നു. ഫുഡ്‌ എന്നുള്ള ആംഗ്യം കാണിച്ചപ്പോൾ എത്ര ആൾ എന്ന് ചോദിച്ചു, 3 ആൾ എന്ന് കാണിച്ചപ്പോൾ എടുത്ത് കഴിച്ചോളാൻ പറഞ്ഞു. 4 മണിക്കൂർ ഒന്നും കഴിക്കാതെ കേറി വന്നെന്റെ ആർത്തിയിൽ പുലാവ് പോലത്തെ വെളുത്ത ചോറും പിന്നെ എന്തോ ഒരു തക്കാളി കറി പോലെ ഉള്ള കറിയും പച്ചമോരും കൂട്ടി നല്ലൊരു പിടിയാ പിടിച്ചു. കയ്യ് കഴുകി പൈസ കൊടുക്കാനായി സാമിയോട് എത്രയാ എന്ന് മലയാളത്തിൽ ചോദിച്ചപ്പോൾ ആണ് സാമി കേരളത്തിൽ എവിടെയാ എന്ന് തിരിച്ചു ചോചിച്ചേ, മലയാളം കേട്ട സന്തോഷാത്തിൽ കുറച്ചു നേരം ആളുമായി സംസാരിച്ചു, 120 വെച് ഒരാൾക്ക് വാങ്ങി. രാവിലെ എപ്പോ തുടങ്ങി കേറാം എന്ന് ചോദിച്ചപ്പോൾ ഒരു പയ്യൻ (ഫോറെസ്റ്റ് ഓഫീസർ) നാളെ ട്രെക്ക് ബാൻ ആണെന്ന് സാമിയോട് പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് നിരാശപെട്ടു, ഇത്രേം കഷ്ടപ്പെട്ട് കേറിയത് വെറുതെയായോ എന്ന് അലോയിച് നിക്കുമ്പോളാണ് സാമിയുടെ തഗ് ലൈഫ് ഡയലോഗ് “എന്തൊക്കെ വന്നാലും നിങ്ങൾക് (അവിടെ ഉള്ളവർ എല്ലാരേം ഉദ്ദേശിച്) കേറാം” എന്ന്, പുല്ലുകൾ എല്ലാം ഉണങ്ങി നിക്കുന്ന കൊണ്ട് ചെറിയ തീപ്പൊരി വന്നാലും കത് പിടിക്കുന്നൊണ്ട് ആണ് ട്രെക്ക് ബാൻ ആണെന്ന് പറഞ്ഞത്. ബട്ടർമനയിൽ നിന്ന് 1 കി. മി അപ്പുറത്താണ് ഫോറെസ്റ്റ് ക്യാമ്പ് അവിടുന്നാണ് സറ്റാർട്ട് എന്നും മനസിലാക്കി. അവിടെന്ന് ഇറങ്ങി ടെന്റ് അടിക്കാൻ നല്ലൊരു സ്പോട് നോക്കി അടുത്ത് കണ്ട കുന്നിൽ കേറി ചായ ഇണ്ടാകാൻ വേണ്ടീട്ടും ഒരു സൂപ്പ് കുടിക്കാം എന്നുള്ള ആഗ്രഹത്തിൽ കത്തിക്കാൻ വേണ്ടി വഴിയിൽ കണ്ട ഉണക്കകബ് മൊത്തം പറക്കി കുന്നിന്റെ മോളിൽ എത്തിയതും എന്റെ കാലിലെ മസിൽ കേറി പിടിച്ചു, കയ്യിൽ ഇണ്ടായിരുന്ന കമ്പ്കളും തോളിൽ ഇണ്ടായിരുന്ന ടെന്റ് ബാഗും എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞു വേദന കൊണ്ട് നിലത്തു കെടന്ന് പുളഞ്ഞു, അവന്മാർ വന്ന് കാൽ തടവിയും ഇണ്ടായിരുന്ന ഓയിന്റ്മെന്റും പരട്ടി സെറ്റ് ആക്കി. ഞാനും ഷാഹിനും ടെന്റ് എടുത്തു നിവർത്തി സെറ്റ് ആക്കി കൊണ്ടിരുന്നപ്പോൾ സൽമാൻ വെള്ളം ചൂടാക്കാൻ കമ്പ്കൾ കതിക്കാൻ ഒള്ള പൊറപ്പാടിൽ ആയിരുന്നു, ടെന്റ് സെറ്റ് ആകാൻ വണ്ടി പടച്ചോൻ പറഞ്ഞു വിളിപ്പിച്ച പോലെ സൽമാനെ കത്തിക്കണേന് മുന്നേ ഞങ്ങൾ സഹായത്തിന് വിളിച്ചു, അങ്ങനെ ഓൾമോസ്റ് സെറ്റ് ആകുംബോൾക്കും മനയിൽ കണ്ട ആ ഫോറെസ്റ്റ് ഓഫീസർ ആയ പയ്യൻ വന്ന് കന്നടയിൽ നലോണം ആട്ടി, അവിടെ കണ്ടോടത്തൊന്നും ടെന്റ് അടിക്കാൻ ആര്കും പെർമിഷൻ കൊടുത്തട്ടിലെന്നും പറഞ്ഞത് മനസിലായി, അപ്പോളാണ് ഞങ്ങൾ കത്തിക്കാൻ വേണ്ടി വെച്ച പാത്രവും കമ്പ്കളും ആൾ കണ്ടത്, വീണ്ടും കൊറേ ആട്ടി (പോകുന്നവർ പരമാവതി റെഡി ടു ഈറ്റ് ഫുഡ്സ് കൊണ്ടുപോവുക) ഞങ്ങൾ കൊറേ സോറി ഒക്കെ പറഞ്ഞു, ഞങ്ങളോട് അന്ന് രാത്രി അപ്പൊ തന്നെ തിരിച്ചു കൊക്കെ സുബ്രമണ്യയിൽക് ഇറങ്ങിക്കോളാൻ പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു, ഞങ്ങളുടെ പേടി കണ്ടു ചെറു പുഞ്ചിരി ആളുടെ മുഖത്തു കണ്ടപ്പോ ചിന്ന ആശ്വാസം വന്ന്, ഞങ്ങൾ മലയാളത്തിലും ആൾ കന്നടയിലും അങ്ങോടും ഇങ്ങോടും ഒന്നും മനസിലാവാതെ സംസാരിച്ചുകൊണ്ടിരുന്നു, കുറച്ചു നേരത്തെ സോപ്പ് ഇടലിനു ശേഷം ആൾ ഞങ്ങളെ കൂട്ടി ക്യാമ്പ് ഇൽ കൊണ്ട് പോയ്‌ നിരപ്പ് ആയ ഒരു സ്ഥലത്ത് 5/6 ടെന്റ് അടിച്ച സ്ഥലത്ത് ഞങ്ങളോട് ഒച്ചയില്ലാണ്ട് (മറ്റുള്ളവർ ഉറങ്ങണോണ്ട്) ടെന്റ് അടിച്ചോളാൻ പറഞ്ഞു. ടെന്റ് അങ്ങനെ അതികം സെറ്റ് ചെയ്യാത്ത പരിജയകുറവ് കൊണ്ട് സമയവും ഞങ്ങളുടെ ഒച്ച കൂടി വന്നത് കൊണ്ടും കാരണമായിരിക്കണം ആ പയ്യൻ വന്ന് സഹായിച്ചു പെട്ടെന്നു സെറ്റ് ചെയ്തു. 10.30 മണി ആയപോൾക്കും കയ്യിൽ കരുതിയിരുന്ന ബെഡ്ഷീറ്റും വിരിച് ബാഗ് തലയണയായി യൂസ് ചെയ്ത് കാലത്ത് 7 മണിക്ക് ട്രെക്ക് ചെയ്യാൻ വേണ്ടി 6 മണിക്ക് അലാറം സെറ്റ് ചെയ്ത് അന്നുണ്ടായ എക്സ്പീരിയൻസ് ഷെയർ ചെയ്തും ഷാഹിൻ കൊണ്ടുവന്ന അടിപൊളി ക്രീം ബിസ്കറ്റ് തിന്ന് തമ്മിൽ വീണ്ടും കളിയാക്കി ചിരിച്ചും എപ്പോളോ കേടെന്നുറങ്ങിപ്പോയ്.

• 6 മണീടെ അലാറം പ്രതീക്ഷിച്ചു കെടെന്ന ഞങ്ങളെ 4.45 ആയപ്പോ ഫോറെസ്റ്റ് ഓഫീസർ വന്ന് സമയമായിന്നു പറഞ്ഞ് എണീപ്പിച്ചു, 5 മണി ആയപോൾക്കും ആവശ്യത്തിനോള്ള സാധനങ്ങൾ എടുത്ത് ഒരു ബാഗിലാക്കി ബാക്കി ഉള്ളതെല്ലാം ടെന്റിൽ തന്നെ വെച് ഓഫീസിൽക്ക് പോയ്‌, ടോയ്‌ലെറ്റിൽ പോയ്‌ എല്ലാരും ഒന്ന് ഫ്രഷ് ആയി കയ്യിൽ ഇണ്ടായിരുന്ന 3 കുപ്പിയിലും വെള്ളം നിറച്ചു, ഓഫീസർ ഞങ്ങളോട് പേരും ഡീറ്റൈൽസും കൊടുത്തതിനു ശേഷം 1050രൂപ കൊടുക്കാൻ പറഞ്ഞു, ഒരാൾക്ക് 350രൂപ ആണ് അവിടത്തെ എൻട്രി ഫീ, പേശി നോക്കി 50 രൂപ കുറച്ചു കിട്ടി, ഞങ്ങളുടെ ബാഗ് ഫുൾ ചെക്ക് ചെയ്ത് കത്തിക്കാൻ പറ്റുന്നതായ് ഒന്നും ഇല്ലല്ലോ എന്ന് ഉറപ്പ് വരുത്തി പ്ലാസ്റ്റികിന്റെ എണ്ണം എടുത്തു പിന്നെ ഒരു 200 രൂപ സേഫ്റ്റി ഡെപ്പോസിറ് ആയിട്ട് വാങ്ങി വെച്ചു, തിരിച്ചു വരുമ്പോൾ ബോട്ടിൽ ഒക്കെ തിരിച്ചു കൊണ്ട് വന്നാൽ പൈസ തിരിച് തരാം എന്ന് പറഞ്ഞു. പിന്നെ ആൾ പറഞ്ഞത് ഞങ്ങളെ അസ്വസ്തരാക്കി, ഫോൺ ഒന്നും കൊണ്ട് പോവാൻ പറ്റില്ല എന്ന് പറഞ്ഞു, മുൻപ് വായിച്ച ബ്ലോഗിൽ ഒന്നും അങ്ങനെ ഒന്നും ആരും പറഞ്ഞില്ല (അവിടെ ക്യാമ്പ് അടിച്ചവർക് മാത്രം ആണ് ആ റൂൾ എന്നാണ് തോന്നുന്നത്, തിരിച്ചിറങ്ങി വരുമ്പോൾ ഡയറക്റ്റ് കേറി വരുന്നവരുടേൽ ഫോൺ കണ്ടു) ഇത്ര ദൂരം വന്നട്ട് പിക് ഒന്നും എടുക്കാണ്ട് തിരിച്ചു പോയാൽ മോശല്ലേ എന്നാ ചിന്ത എന്റെ ഫോൺ എടുത്ത് അരയിൽ തീരുക്കാൻ പ്രേരണ വന്നപ്പോൾ ആണ് ഓഫീസർ ഞങ്ങളുടെ പോക്കറ്റ് ഒക്കെ ചെക്ക് ചെയ്തത്. അവന്മാരെ ചെക്ക് ചെയ്ത് എന്നെ ചെക്ക് ചെയ്യാൻ നേരം എന്റെ ആവശ്യം മനസിലാക്കിയ സൽമാൻ എന്റെ ഫോൺ വാങ്ങി നൈസ് ആയിട്ട് ഓഫീസർ കാണാണ്ട് സോക്‌സിന്റെ ഉള്ളിൽ കേറ്റിയത്, സൽമാന്റെ കയ്യിൽ 2 ഫോൺ ഒള്ളത് കൊണ്ട് 3 ആളുടെ ഫോൺ എന്ന രീതിയിൽ ഓഫീസറുടെ കയ്യിൽ ഫോണുകൾ ഏൽപ്പിച്ചു. (പോവുന്നവർ ഒരു സ്പെയർ ഫോൺ വെക്കുന്നത് നല്ലതാട്ടാ). ആളുടെ കയ്യിന്ന് ഒരു ടോർച് കൂടെ വാങ്ങി 5.45 ഇന് കുമാരപർവത എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ യാത്ര തുടങ്ങി, പുഷ്പഗിരി പീക്ക് വരെ 6 കി. മി എന്ന ബോർഡ്‌ ഇണ്ടായിരുന്നു, വെല്യ പ്രശ്നമൊന്നും(കല്ലുകൾ) ഇല്ലാത്ത വഴി ആയിരുന്നു, സുഖമായി കേറി പോയ്‌, ആ വെളുപ്പിന്റെ തണുപ്പ് ഒരു സുഖം തന്നു, 6.30 ആയിട്ടും വെളിച്ചം ഭൂമിയിൽ തട്ടിയിട്ടുണ്ടായില്ല, ഇരിക്കാൻ ഒരു സ്ഥലം കിട്ടിയപ്പോ വെറും വയറ്റിൽ കേറണ്ട എന്ന് വിചാരിച്ചു ക്രീം ബണിന്റെ പാക്കറ്റ് പൊട്ടിച്ചു എല്ലാരും ഓരോന്ന് അടിച്ചു, വീണ്ടും നടന്ന് തൊടങ്ങി, അതികം ലഗ്ഗജ് ഇല്ലാത്തത് കൊണ്ട് തന്നെ കുറച്ചു എളുപ്പം തോന്നി മല കയറാനായിട്ട്. അടിയിൽ നിന്ന് കേറിയപ്പോൽ ഇരുട്ടിൽ ദൂരെ കണ്ട ആദ്യ പീക്ക് ഇൽ 7 മണി ഒക്കെ ആയപ്പോ എത്തി, സൂര്യൻ ഇല്ലാതെ തന്നെ ആ തണുപ്പൊള്ള വെളിച്ചം വന്നപ്പോൾ ദൂരേക്ക് ഉള്ളതെല്ലാം ക്ലിയർ ആയി കാണാൻ പറ്റി. നല്ലൊരു സുരോദ്ധ്യയം കിട്ടിയപ്പോൾ ഒരു ഉത്തേജിപ്പ് കിട്ടി, ഇത്ര പെട്ടെന്നു കൊറേ കേറി എന്ന് കണ്ടപ്പോ തന്നെ ഒരു സന്ദോഷം. കൊറേ കൂടി കേറി കഴിഞ്ഞപ്പോൾ ഒരു കൂടാരം കണ്ടു, സമയം 7.30. പാറക്കല്ലുകൾ വെച്ച് പണ്ട് ആരോ നിർമിച്ച കൂടാരം, അവിടെ കേറി ഇരുപ്പായി കിടപ്പായി, കൈയിലിണ്ടായ കപ്പലണ്ടിമിട്ടായി പൊട്ടിച്ചു കഴിച്ചു, അപ്പോളാണ് ഗ്ലുക്കോസ് ടെന്റിൽ നിന്ന് എടുത്തില്ല എന്നത് ഓർമ വന്നത്, അത് വലിയൊരു നഷ്ടമായി. അവിടെന്ന് പിന്നെ കുറച്ച് പിക്സ് എടുത്തു പിന്നെയും തുടർന്നു. കുമാരപർവത എന്ന് പ്രതീക്ഷിച്ചു കേറി താഴേന്നു കണ്ട പീക്ക് എത്തിയപ്പോൾ ആണ് മനസിലായെ അത് ശീശ പർവത ആണെന്ന്, ഓരോ മലയുടെ മോളിൽ എത്തുമ്പോൾ അടുത്തത് അതിനപ്പുറതായ് ഉദിച്ചുയർന്ന് നിക്കുന്നത് കാണാം! ശീശ പർവതയിൽ നിന്ന് വേറെ ലെവൽ വ്യൂ ആണ് കിട്ടുന്നത്, ഒരു പക്കാ വ്യൂ പോയിന്റ് ആണ്, തുമ്പത് ആയിട്ട് പാറ നീണ്ടുനിൽകുന്നത് കൊണ്ട് അടിപൊളി ഫോട്ടോസ് കിട്ടും, 1 കുപ്പി വെള്ളം തീർന്നിരുന്നു അവിടെ എത്തിയപ്പോൾക്കും. അവിടെന്ന് ഒരു ബോർഡ്‌ കണ്ടു പുഷ്പഗിരി പീക്ക് 1 കി. മി എന്ന്, വഴി നേരെ കുത്തനെ താഴേക്കും, ടോപ് പോയിന്റ് എന്ന് വിചാരിച്ചു പോയിട്ട് ഇനി നേരെ താഴെ ഇറങ്ങി വീണ്ടും ഒന്നുടെ കേറേണ്ട അവസ്ഥ വരുമെന്ന് മനസിലാക്കി. ആ വഴി നേരെ ഒരു കൊടും കാട്ടിലൂടെ ആയിരുന്നു, ഒരു പ്രത്യേക വൈബ് കിട്ടി, ഇറക്കം ഇറങ്ങി കുറേ മുൻപിലോട്ട് നിരപ്പ് തന്നെ ആയിരുന്നു, കുറെ കൂടി പോയ്‌ അവസാനം മൊത്തത്തിൽ പാറകൾ നിറഞ്ഞ ഒരു സ്ഥലം എത്തി, അതൂടെ കേറിയാൽ ലക്ഷ്യ സ്ഥാനം എത്തും എന്ന് മനസിലായി, പക്ഷെ ഇത്രയും കേറിയും ഇറങ്ങിയും അവിടെ എത്തിയപ്പോളേക്കും കാലുകളൊക്കെ ഒരു നില ആയിരുന്നു, വെള്ളം ഒക്കെ കുടിച് ഒന്ന് റെഡി ആയപ്പോ വീണ്ടും കേറി, ഏറ്റവും താഴെ നിന്ന് ഇത്രയും വന്നതിൽ ഏറ്റവും പാട് അവിടെ ഉള്ള വഴിയാണെന്ന് തോന്നി, ആ പാറകൾ കേറി എത്തിയതും ആ കാട് കഴിഞ്ഞു, പിന്നെ കണ്ടത് വഴി പോലും ഇല്ലാതെ മോളിലേക് ഉള്ള പാറ ആയിരുന്നു. ഞങ്ങളിലും മുൻപ് ക്യാമ്പിൽ നിന്ന് പോയ ഒരു 5/8 പേർ അപ്പൊ ഇറങ്ങി വരുന്നുണ്ടായിരുന്നു, 200 മീറ്റർ കൂടെ പോയാൽ മുകളിൽ എത്തും എന്ന് പറഞ്ഞു. പിന്നെ ഒരൊറ്റ സ്ട്രെച്ചിൽ മോളില്ക് ഒരു കയറ്റം ആയിരുന്നു, കുമരപർവത കീഴടക്കിയ സന്തോഷത്തിൽ ആവത ഇല്ലേലും കുറച്ച് ഓളി ഒക്കെ ഇട്ടു. അവിടെ ആദ്യം കണ്ടത് പാറക്കല്ല് വെച്ച് നിർമിച്ച ഒരമ്പലവും കുറെ കൊടികളും മാത്രം ആയിരുന്നു, അവിടെ ഞങ്ങളെ നിരാശിപ്പിച്ചത് ഒരു നല്ല വ്യൂ പോയിന്റ് ഇല്ലാ എന്നുള്ളതാണ്. മുകളിൽ എത്തിയപ്പോ സമയം 10.45. വെയിൽ ശക്തി പ്രാപിച്ചു വരുന്നുണ്ടായിരുന്നു കൂടെ ചൂടും. തണൽ നോക്കി ഒരു പാറക്കല്ലിന്റെ പുറകിൽ കേടെന്ന് റെസ്റ്റ് എടുത്തു, കൈയിലിണ്ടായ അവസാന ഭക്ഷണം എന്ന് പറയാൻ ഇണ്ടായ 2 ക്രീം ബൻ ഇരുന്ന് അടിച്ചു, എങ്ങുന്നില്ലാത്ത ഒരു ടേസ്റ്റ് ആയിരുന്നു അതിന്. 1 കുപ്പി വെള്ളം കൂടി ബാക്കി ഇണ്ടായൊള്ളൂ.
• കുമാരപർവതയുടെ കുറച്ച് പടം പിടിച്ചു 11.15 ആയപ്പോ തിരിച്ചു ഇറങ്ങാൻ തുടങ്ങി, പ്രതീക്ഷിച്ച പോലെ എളുപ്പമായിരുന്നു ഇറങ്ങാൻ, അതികം റെസ്റ് ഒന്നും എടുക്കേണ്ടി വന്നില്ല. കേറിയപ്പോൾ 6 പ്രാവശ്യം ഇരുന്നോട്ത് 1ഓ 2ഓ പ്രാവശ്യം ഇരുന്നൊള്ളു. തിരിച്ചു ശീശ പർവത എത്തിയപ്പോൾ ക്യാമ്പിൽ വെച്ച് കാണാത്ത ആൾക്കാരെ കാണാൻ തുടങ്ങി, അവർ കുക്കെ സുബ്രമണ്യയിൽ നിന്നും ഫുൾ കേറുന്നവർ ആണെന്ന് ഞങ്ങൾ ഊഹിച്ചു, കുറെ പേരുടേൽ മൊബൈലും കണ്ടു, കണ്ടതിൽ ഒട്ടേറെ പെൺപിള്ളേർ ആണ് ഇണ്ടായത് അവർ മറ്റുള്ളവരെ സ്ലോ ആകുന്ന പോലെ തോന്നിയെങ്കിലും അവരുടെ ഡെഡിക്കേഷൻ കണ്ടിട്ട് ഒരു റെസ്‌പെക്റ്റ് തോന്നി. ശീശ പർവത് കഴിഞ്ഞപ്പോൾ എന്റെ വെല്ലുപ്പാടേ പ്രായം തോന്നിക്കുന്ന രണ്ടു വെള്ളക്കാരെ കണ്ടു, ഞങ്ങളോട് എന്തോരം മുകളില്ക് ഇണ്ടെന്ന് ചോദിച്ചപ്പോൾ ഡിഫികൾട്ട് ആണെന്ന് നെഗറ്റീവ് ആയൊരു ഉത്തരം കേട്ടിട്ടും അത് ചിരിച് കൊണ്ട് പോസിറ്റീവ് ആയിട്ട് മറുപടി തന്നിട്ട് അവർ കേറി പോയ്‌, അവർ ശെരിക്കും ഒരു ഇൻസ്പിറേഷൻ തന്നെ ആണെന്ന് പറയാതിരിക്കാൻ വയ്യ!! കൂടാരം ഒക്കെ കഴിഞ്ഞു അത്യാവശ്യം താഴേക്കു എത്തിയപ്പോ ഒരു പട ആൾക്കാരെ കണ്ടു, പാക്കേജ് പോലെ എടുത്തിട്ട് വരുന്നവർ ആണെന്ന് അവരുടെ ഇൻസ്‌ട്രക്റ്റരെ കണ്ടപ്പോ മനസിലായി, അവർ എല്ലാരും നല്ല ക്ഷീണിച് നിലത്തു കിടപ്പ് ആയിരുന്നു, താഴെ നിന്നും മുകളിൽ ഒറ്റയടിക്ക് കേറിയാലൊള്ള അവസ്ഥ മനസായിലാക്കി ടെന്റ് അടിച്ചു റെസ്റ് എടുത്ത് കയറിയതിൽ ഞങ്ങൾ മൂന്നും ആശ്വസിച്ചു. ആദ്യം ബൻ കഴിച്ച സ്ഥലം ഒക്കെ എത്തിയതും ഞങ്ങളുടെ വെള്ളം മൊത്തത്തിൽ തീർന്നിരുന്നു, ക്യാമ്പ് എത്താറായി എന്നുള്ള ആശ്വാസത്തിൽ വേഗം നടന്നെത്തിച്ചു, 2.15 ആയപ്പോ ക്യാമ്പിൽ എത്തി, അവിടെ ചെന്ന് സേഫ്റ്റി ഡെപ്പോസിറ്റും മൊബൈൽസും തിരിച്ചു വാങ്ങി കൊറേ വെള്ളവും കുടിച് ടെന്റിൽ പോയ്‌ ഇരുന്നു, വീക്കെൻഡ് ആയത് കൊണ്ട് ആണെന്ന് തോന്നുന്നു ഒരുപാട് ആൾകാർ വന്ന് ടെന്റ് അടിക്കുന്നുണ്ടായിരുന്നു,അടുത്ത ദിവസം കേറാനുള്ള ഒരുക്കം ആണെന്ന് തോന്നി. വിശപ്പ് ഞങ്ങളെ വേട്ടയാടുന്നുണ്ടായിരുന്നു, ബട്ടർമന വരെ പോയ്‌ വരാൻ ഒള്ള ആവതയും ഇല്ല, കയ്യിൽ ഇണ്ടായ 3 കപ്പ്‌ നൂഡിൽസ് കൊണ്ട് ഫോറെസ്റ്റ് ഓഫീസ് ഇൽ ചെന്ന് ചൂട് വെള്ളം ചോദിച്ചു വാങ്ങിച്ചു, നൂഡിൽസ് കഴിച്ചു ആ ചൂട് വെള്ളത്തിൽക് തന്നെ സൂപ്പിന്റെ പൊടിയും ഇട്ട് വലിച്ചു കുടിച്ചു, വയറിൽ എന്തെങ്കിലൊക്കെ ആയി എന്നൊരു തോന്നൽ വന്നപ്പോ ടെന്റിൽ കേറി കേടെന്ന് റെസ്റ്റ് എടുത്തു. നല്ല വെയിലുള്ളതിനാൽ ചൂടും കൂടുതൽ ആയിരുന്നു, ഫുഡ്‌ ഇണ്ടാകെണെങ്കിൽ ഇട്ട് കഴിക്കാൻ ഡിസ്പോസിബിൾ പ്ലേറ്റ് എടുത്തിരുന്നു, അത് ഉപയോഗപ്പെട്ടത് ആ ചൂടിൽ നിന്ന് രക്ഷപെടാൻ ആയിരുന്നു, വിശപ്പ് കാരണം ഇണ്ടാക്കി കഴിക്കാൻ വേണ്ടി വാങ്ങിയ മാഗ്ഗി പാക്കറ്റ് പൊട്ടിച്ചു 3 ആളും കൂടെ വർത്താനോം പറഞ്ഞിരുന്ന് തിന്ന് തീർത്തു. പിറ്റേ ദിവസം രാവിലെ ബട്ടർമനയിൽ നിന്ന് ഇറങ്ങാം എന്ന് പ്ലാൻ ഇണ്ടായ ഞങ്ങൾ ആ ക്രൗഡ് കണ്ടപ്പോ അന്ന് തന്നെ ഇറങ്ങാം എന്നുള്ള ധാരണയിൽ ഞങ്ങളെത്തി. പ്ലേറ്റ് ആട്ടി കാറ്റടിച്ചു 3.30 വരെ സുഖമായി കേടെന്നുറങ്ങി 4 മണി ആയപ്പോ എല്ലാം പായ്ക്ക് ചെയ്ത് ടെന്റ് മടക്കി ബാഗിൽ ആക്കി ഓഫീസിൽക് പോയ്‌. ഓഫീസർമാരോട് കുക്കെയിൽ നിന്ന് മംഗലാപുരം ലാസ്റ്റ് ബസ് എപ്പളാണ് എന്ന് ചോദിച്ചപ്പോൾ 6 മണിക്ക് ഇണ്ടെന്ന് പറഞ്ഞു, അത് കിട്ടിയില്ലേൽ സുള്ളിയക്ക് കേറിയിട്ട് കാസർഗോഡ് ബസ് സുള്ളിയയിൽ നിന്ന് കേറാൻ പറഞ്ഞു തന്നു. 4.15 ആയപ്പോൾ ബട്ടർമനയോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി, 6 മണിക്ക് ബസ് കിട്ടാൻ വേണ്ടിയുള്ള ടാർഗറ്റ് വെച്ച് വേഗത്തിൽ ഇറങ്ങി, 10/12 പ്രാവശ്യം കേറിയപ്പോൾ റെസ്റ് എടുത്തിടത് 3 പ്രാവശ്യമേ ഇരുന്നൊള്ളു, ആ സമയത്തും കൊറേ ടീമുകൾ ടെന്റ് അടിക്കാൻ വേണ്ടീട്ട് മോളില്ക് കേറുന്നുണ്ടായിരുന്നു. 5.35 ആയപ്പോ താഴത്തെ ഫോറെസ്റ്റ് ഗേറ്റിൽ എത്തിയപ്പോൾ തന്നെ ഒരു ഓട്ടോ കിട്ടി, ബസ് പോവണ്ട എന്ന മനസ്ഥിതിയിൽ കേറി ഗവണ്മെന്റ് ബസ് സ്റ്റാൻഡിൽ ഇറങ്ങി ആദ്യം തന്നെ പോയി കുറെ നേരം ആയിട്ട് ആഗ്രഹിച്ച തണുത്ത പെപ്സി വാങ്ങി ദാഹം അകറ്റി. 6 മണിക്ക് മുൻപ് എത്തിയെന്നുള്ള അഹങ്കാരത്തിൽ സ്റ്റാൻഡിൽ എൻക്യേരി ചെന്ന് ചോദിച്ചപ്പോൾ ലാസ്റ്റ് മംഗലാപുരം ബസ് 5.30ക് ആണെന്ന് പറഞ്ഞത് കേട്ട് നിരാശപെട്ടു, പിന്നെയാണ് ഫോറെസ്റ്റ് ഓഫീസർസ് പറഞ്ഞ സ്ഥലം മനസ്സിൽ തെളിഞ്ഞത്, സുള്ളിയ ബസ് ഇണ്ടോന്ന് ചോദിച്ചപ്പ പോവാറായ ഒരു ബസ് കാണിച് കേറിക്കോളാൻ പറഞ്ഞു. 6 മണിക്ക് കേറിയിട്ട് ഒരു കാട് റൂട്ട് ഒക്കെ പോയ്‌ 7.30 ആയപ്പോ അവിടെ എത്തി ഇറങ്ങിയതും നമ്മടെ ആനവണ്ടി കാസർഗോഡ് ബോർഡും കെടകണ കണ്ടു, ചെന്ന് ചോദിച്ചപ്പോൾ, തൃശൂർക് പോവാനാണെങ്കി കാസർ കോഡ്ക് വരണ്ട ചെർക്കള ഇറങ്ങിയാൽ കോഴിക്കോട് എയർപോർട്ട് വണ്ടി കിട്ടുമെന്ന് പറഞ്ഞു. എന്തോ ഭാഗ്യം പോലെ തന്നെ അത് തന്നെ ആയിരുന്നു അവിടെന്നൊള്ള കാസർഗോഡ് ലാസ്റ്റ് ബസ്, ഞങ്ങൾ കേറിയതും ബസ് എടുത്തു 9 മണി ആയപ്പോ ചെർക്കള ഇറങ്ങി. അവിടെ ഒരു 20 മിനിറ്റ് നിന്നപ്പോ കോഴിക്കോട് വണ്ടി വന്നു. ചാടി കേറി സീറ്റ്‌ പിടിച്ചു കേടെന്നുറങ്ങി, എപ്പളും പോലെ തന്നെ ബാഗും ഭാണ്ഡകെട്ടും കണ്ടപ്പോ നമ്മടെ നാട്ടിലെ ആൾകാർ കണ്ണ് മിഴിചൊള്ള ആ നോട്ടം!! എയർപോർട്ട് ബസ് ആയത് കൊണ്ട് നല്ല തിരക്ക് ഇണ്ടായിരുന്നു, വെളുപ്പിന് 2.45 ആയപ്പോ കോഴിക്കോട് സ്റ്റാൻഡിൽ എത്തി, ചെന്നപ്പോൾ തന്നെ ഒരു മുവാറ്റുപുഴ വണ്ടി കണ്ടെങ്കിലും വിശപ്പ് കാരണം ആ വണ്ടീൽ കേറിയില്ല, അടുത്ത വണ്ടി 3.30ക് ഇണ്ടെന്ന് അറിഞ്ഞു. ഏത് രാത്രിയിലും ബിരിയാണിയും നെയ്‌ചോറൊക്കെ കിട്ടുന്ന കോഴിക്കോട്! മുമ്പ് വന്ന് പരിചയം ഉള്ളത് കൊണ്ട് ഓടിപോയി സ്റ്റാൻഡിന്റെ ഓപ്പോസിറ്റ് ഒള്ള ഹോട്ടലിൽ ചാടി കേറി നെയ്ച്ചോറും ചിക്കൻ ഫ്രൈയും വെട്ടി വിഴുങ്ങി. 3.30 ആയപ്പോ കോട്ടയത്ക് ഒള്ള വണ്ടി വന്നു ഓടി കേറി, ഒട്ടും തിരക്ക് ഇല്ലാത്ത കാരണം ടിക്കറ്റ് എടുത്തേന് ശേഷം സീറ്റിൽ കേറി കേടെന്നുറങ്ങി. വളാഞ്ചേരി ഒക്കെ എത്തിയപ്പോ ആൾകാർ കേറുന്ന ഒച്ചകേട്ട് എണീച്ചു, ബസിൽ അത്യാവശ്യം തെരക് ആയത് കൊണ്ട് എണീച് ഇരുന്നുറങ്ങി. 7.30 ആയപ്പോ മ്മടെ ചാലക്കുടി എത്തി, ഇറങ്ങി റെയിൽവേ സ്റ്റേഷന്റെ അടുത്ത് വെച ബൈക്ക് എടുത്ത് ട്രിപ്പനും കുത്തി നേരെ വീട്ടിലോട്ടും….

സൂരജ് അഷ്‌റഫ്‌