കല്യാണ ദിവസം പെണ്ണിനെ കൊണ്ട് തേങ്ങ അരപ്പിക്കുന്ന ചിത്രം ആഘോഷം ആക്കുന്നവർ വായിക്കുക

കല്യാണ ദിവസം പെണ്ണിനെ കൊണ്ട് തേങ്ങ അരപ്പിക്കുന്ന ചിത്രം ആഘോഷം ആക്കുന്നവർ വായിക്കുക..ജസീൽ എം കല്ലാച്ചി എഴുതുന്നു.

നവ വധുവിനെ കൊണ്ട് തേങ്ങയരപ്പിച്ച് റാഗ് ചെയ്തത് കടുത്ത സ്ത്രീവിരുദ്ധതയാണ്. അതോടൊപ്പം തന്നെ ആ സ്ത്രീയുടെ ഐഡന്‍റിറ്റി കൃത്യമായി വെളിപ്പെടുത്തികൊണ്ട് ചിത്രങ്ങളും വീഡിയോയും
പ്രചരിപ്പിക്കുന്നതിനോട് പൂര്‍ണ വിയോജിപ്പുമാണ്.
പബ്ലിക്കലി അവൈലബിളായതെല്ലാം പബ്ലിക്ക് പ്രോപ്പര്‍ട്ടിയാണെന്നും കെട്ടിപൂട്ടി വെച്ചതിന് മാത്രമേ പ്രൈവസി കണ്‍സേണ്‍ ആവശ്യമുള്ളൂ എന്നുമുള്ള അണ്‍എത്തിക്കല്‍ പൊസിഷനില്‍ നിന്നുകൊണ്ടല്ലാതെ ആ ചിത്രവും വീഡിയോയും പ്രചരിപ്പിക്കാനാവില്ല. ചുറ്റിലുമുള്ള സമൂഹം തന്നെ കോമാളിയാക്കുമ്പോള്‍, കോമാളിയാക്കുന്ന വീഡിയോകള്‍ ലോകത്താര്‍ക്കും കാണാനാവും വിധം പ്രചരിക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയ്ക്ക്, ഒരു വ്യക്തിയെന്ന നിലയ്ക്ക് അവര്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. പീഢിപ്പിക്കപ്പെടുന്നവരുടെ മാനമല്ല ഹനിക്കപ്പെടുന്നത് എന്ന ഫിലോസഫിയുമായി അവരുടെ അടുത്തു ചെന്നാല്‍ ശരിയണല്ലോ എന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കണം അവര്‍ എന്നത് ഒരിക്കല്‍പോലും കോമളിയാക്കപ്പെട്ടിട്ടില്ലാത്തവന്‍റെ പ്രിവിലേജില്‍ നിന്ന് മാത്രം പറയാന്‍ കഴിയുന്ന സംഗതിയാണ്.

ആ വീട്ടുകാരും ബന്ധുക്കാരും ആ സ്ത്രീയെ ആവശ്യത്തില്‍ കൂടുതല്‍ അവഹേളിച്ചിട്ടുണ്ട്,

നമ്മുടെ പൊസിഷന്‍ രാഷ്ട്രീയ ശരിയുടെ പക്ഷം മാത്രമായാല്‍ പോരാ, മറിച്ച് അത് മനുഷ്യത്വത്തോടുകൂടെ പറയാനും കഴിയണം.