ആലപ്പുഴയിലെ രാജ ഇക്കാടെ ചായക്കടയിലെ പൊറോട്ടയും ബീഫും.

6,7മാസം മുൻപ് ഫേസ്ബുക്കിൽ ചെറിയൊരു ആർട്ടിക്കിൾ വായിച്ചപ്പോൾ തുടങ്ങി നുമ്മടെ രാജാ ഇക്കാടെ കടയിൽ പോയി പൊറാട്ടയും ബീഫും കഴിക്കണമെന്ന് വിചാരിക്കുന്നു. 2’3തവണ അതിന്റെ തൊട്ടടുത്തുള്ള ഒരു സുഹൃത്തിനെ വിളിച്ച് ചോദിച്ചെങ്കിലും ആ തെണ്ടി മടുപ്പിച്ചു. ഇല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ 😂😂 അങ്ങനെ ആ കാര്യം മറന്നിരുന്നപ്പോൾ ആണ് കഴിഞ്ഞ ദിവസം നമ്മുടെ കാർത്തിക് സൂര്യ മച്ചാന്റെ വ്ലോഗ് വരുന്നത് . അതിലെ ബീഫ്‌ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് അന്ന് വായിച്ച രാജ ഇക്കാടെ ബീഫ്‌ കറിയുടെ ബ്ലോഗ് ആയിരുന്നു. പിന്നെ എന്ത് നോക്കാൻ വണ്ടിയും എടുത്ത് ഒറ്റ വിടൽ നേരെ പള്ളാത്തുരുത്തിയിലേക്ക്. നിർഭാഗ്യവശാൽ അവിടെ കട അടച്ചു പോയി. ഇന്ന് 2ഉം കല്പിച്ചു നേരത്തെ ഓഫീസിൽ നിന്നും ചാടി. നേരെ അങ്ങോട്ട് വിട്ടു.
NB:രാവിലെ 6.30 തുടങ്ങി 8മണി വരെ പോയാൽ പൊളിക്കും. നല്ല ചൂട് പൊറോട്ടയും ബീഫും തട്ടാം.
ആലപ്പുഴ ksrtc ബസ്സ്റ്റാൻഡ് റോഡിലൂടെ 2,3കിലോമീറ്റർ പോകാനുണ്ട്.അവിടെ ചെന്നപ്പോൾ ചെറിയ ഇരുട്ട് വീണു തുടങ്ങി. കായലോരത്ത് ഓളം തട്ടി കിടക്കുന്ന ചെറിയ വള്ളങ്ങൾ കൊമ്പൻ ഹൌസ്ബോട്ടുകൾ എല്ലാം കൂടെ ഹോ ബല്ലാത്തൊരു ഫീൽ. കന്നിട്ട ബോട്ട് ജെട്ടിയുടെ നേരെ മുന്നിലായാണ് രാജയുടെ ചായക്കട. നേരെ കേറി ചെന്ന് പൊറോട്ടയും ബീഫും ഒരു ചായയും പറഞ്ഞു. ബീഫ്‌ കറി കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ആയി. പൊറോട്ട കുറച്ച് തണുത്ത് പോയി. എന്നാലും ആ ബീഫ്‌ കറി പുരണ്ട പൊറോട്ട വേറെ ലെവൽ ടേസ്റ്റ് തന്നെ. പഴയ അടുപ്പിൽ ഉണ്ടാക്കുന്നതിന്റെ ആ രുചി.,🤤🤤ഹോ അവിടെ ഫോട്ടോ എടുത്തോണ്ടിരുന്നപ്പോൾ ഇവിടെ രാവിലെ ആണ് വരേണ്ടതെന്ന് അവിടെ നിന്ന ഒരിക്ക പറഞ്ഞു. ഞാൻ ആദ്യം പറഞ്ഞത് പോലെ 6.30ന് തുടങ്ങി 8മണിക്ക് മുന്നെയൊക്കെ വന്നാൽ കായലോരത്ത് ഇരുന്ന് ചൂട് പൊറോട്ടയും ബീഫ്‌ കറിയും കഴിക്കുന്നതിന്റെ ആ ഒരിത് മറ്റെവിടെ കിട്ടും. 2പൊറോട്ടയും ബീഫ്‌ കറിയും ഒരു ചായയും കൂടി 82രൂപ. ബീഫ്‌ കറി ഒരു രക്ഷയുമില്ല. അടുത്ത ദിവസം തന്നെ വെളുപ്പിനെ എണീറ്റ് ഒന്ന് പോകണം.

പോകേണ്ട വഴി :ആലപ്പുഴ -ചുങ്കം -പള്ളാത്തുരുത്തി -കന്നിട്ട

അതല്ലെങ്കിൽ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ബോട്ടിന് പോകാം 10രൂപയിൽ താഴയേ ആകൂ. കന്നിട്ട ബോട്ട് ജെട്ടിയിൽ ഇറങ്ങിയാൽ മതി.